Skip to main content
ദേശീയ പാതയിലെ സുരക്ഷിത യാത്ര; ജില്ലാ കലക്ടര്‍ പരിശോധന നടത്തി

ദേശീയ പാതയിലെ സുരക്ഷിത യാത്ര; ജില്ലാ കലക്ടര്‍ പരിശോധന നടത്തി

 

ദേശീയപാതയില്‍ അപകട രഹിത സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ സേഫ്റ്റി ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ നേതൃത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തി. വളപട്ടണം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവിടെ ബസ്‌ബേ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും ജില്ലാ കലക്ടര്‍ പരിശോധിച്ചു. 
ദേശീയപാതയിലെ അനധികൃത പാര്‍ക്കിംഗ്, അപകടസാധ്യതാ മേഖലകള്‍, സൂചനാബോര്‍ഡുകള്‍, റിഫ്‌ളക്ടറുകള്‍, സ്പീഡ് ബ്രേക്കറുകള്‍ തുടങ്ങിയവയുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങള്‍ ജില്ലാ കലക്ടറും സംഘവും പരിശോധിച്ചു. ഇവ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. 
കണ്ണൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ധര്‍മശാല മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത ഭാഗങ്ങളില്‍ തഹസില്‍ദാര്‍ രത്‌നേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, എല്‍എസ്ജിഡി ഉദ്യോഗസ്ഥരും സന്ദര്‍ശന വേളയില്‍ ഒപ്പമുണ്ടായിരുന്നു.

date