Skip to main content

*വില്ലടം ആര്‍.എസ്.ഇ.ടി.ഐയില്‍ സൗജന്യ സ്വയംതൊഴില്‍ പരിശീലനം*

 

തൃശ്ശൂര്‍ വില്ലടത്ത് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 ദിവസം ദൈര്‍ഘ്യമുള്ള 'ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി', പത്ത് ദിവസത്തെ 'മഷ്‌റൂം കള്‍ട്ടിവേഷന്‍' (കൂണ്‍ കൃഷി) എന്നീ പരിശീലന പരിപാടികളിലേക്കാണ് പ്രവേശനം നല്‍കുന്നത്.

 

18-നും 49-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരു കോഴ്‌സില്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പരിശീലന കാലയളവില്‍ ഭക്ഷണവും താമസവും തികച്ചും സൗജന്യമായിരിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലന സമയം. കോഴ്‌സ് വിജയികള്‍ക്ക് എന്‍സിവിഇടി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ 9447196324, 04872694412, 8943696813 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

date