Skip to main content

ട്യൂഷൻ അധ്യാപക നിയമനം

പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള കോരുത്തോട്, മുരിക്കുംവയൽ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ അഞ്ചുമുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം, ഹിന്ദി  ട്യൂഷൻ അധ്യാപകരെ നിയോഗിക്കുന്നതിനുള്ള വാക് -ഇന്‍-ഇന്‍റര്‍വ്യു സെപ്റ്റംബർ 29 രാവിലെ 11ന് പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കും. ബിരുദവും, ബി.എഡുമാണ് യോഗ്യത. പട്ടികവർഗക്കാർക്ക്  മുൻഗണന. തിരിച്ചറിയൽ രേഖകളുടെയും ജാതിയും പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന രേഖകളുടെയും  അസലും പകർപ്പും  സഹിതം എത്തണം. ഫോൺ: 9496070350.

date