Skip to main content

പോസ്റ്റ് ഓഫീസ് ആര്‍.ഡി നിക്ഷേപകര്‍ ജാഗ്രത പാലിക്കണം- ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍*

 

പോസ്റ്റ് ഓഫീസ് ആര്‍.ഡി അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി നിക്ഷേപകര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റ് ഓഫീസില്‍ തുക അടയ്ക്കാവുന്നതാണ്.

 

ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍, തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങി സൂക്ഷിക്കേണ്ടതാണ്. എന്നാല്‍, നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍, എല്ലാ മാസവും അടുത്ത ഗഡു നല്‍കുന്നതിന് മുന്‍പായി പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date