Skip to main content

*ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം*

 

 

തൃശ്ശൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായിപ്പോയ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും കുടിശ്ശിക തീര്‍ത്ത് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ തൃശ്ശൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഇതിനായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, പാസ്ബുക്ക്, വൗച്ചറുകള്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360490.

date