Post Category
മന്ത്രി കെ.എം ഷാജി ശനിയാഴ്ച ജില്ലയിൽ
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ശനിയാഴ്ച (സെപ്റ്റംബർ 12) ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പ് നിർമ്മിക്കുന്ന മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിർമ്മാണോദ്ഘാടനങ്ങള്‍ മന്ത്രി നിര്‍വഹിക്കും. രാവിലെ 9.30-ന് എ.ആർ നഗർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിക്കും. തുടർന്ന് 11 മണിക്ക് ഊരകം സ്മാർട്ട് വില്ലേജ് ഓഫീസിന്റെയും 11.45-ന് പറപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെയും ശിലാസ്ഥാപന കർമ്മങ്ങൾ മന്ത്രി നിർവഹിക്കും. അതത് വില്ലേജ് ഓഫീസ് പരിസരങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.പി സുനീർ എം.പി, ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
date
- Log in to post comments