Post Category
ഗതാഗത നിയന്ത്രണം
കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ മഞ്ചേരി സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരീക്കോട് ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ കിടങ്ങഴി - രാമങ്കുളം റോഡ് വഴി മഞ്ചേരി - കിഴിശ്ശേരി റോഡിലൂടെ മഞ്ചേരി ടൗണിലേക്കും തിരിച്ചും പോകണം. നിലമ്പൂർ, വണ്ടൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ചെരണി - മംഗലശ്ശേരി - കൂമങ്കുളം റോഡ് വഴി പാലക്കുളത്തൂടെ മഞ്ചേരി ടൗണിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments