Skip to main content

*ട്രക്കിംഗ് ക്യാമ്പ്: അപേക്ഷകൾ ക്ഷണിച്ചു*

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ കാസർഗോഡ് റാണിപുരത്തേക്ക് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന ക്യാമ്പിലേക്ക് 18-നും 35-നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.

1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ട്രക്കിംഗിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖ സഹിതം സെപ്റ്റംബർ 23-ന് മുൻപായി tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ- 80787083709895314639.

date