Skip to main content

കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിർവഹിച്ചു

 

കുറ്റ്യാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെ അഭിനന്ദിച്ച മന്ത്രി സർക്കാർ ഓഫീസുകൾ മാതൃകാപരമാകണമെന്ന് പറഞ്ഞു.പാറക്കൽ അബ്ദുള്ള എംഎൽഎ അധ്യക്ഷൻ ആയിരുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻദാസ്,ജില്ലാ പഞ്ചായത്ത് മെമ്പർ സി എം യശോദ,കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോരംങ്കോട്ട് മൊയ്തു, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ടി നഫീസ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ചന്ദ്രൻ മാസ്റ്റർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജേഷ് ഊരത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിന മോഹൻ, കുറ്റ്യാടി, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നസീറ ഫൈസൽ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ സുരേഷ് മാസ്റ്റർ, സി എൻ ബാലകൃഷ്ണൻ,വി പി മൊയ്തു,, ചന്ദ്രമോഹൻ,വിനീത് നിട്ടൂർ, കല്ലാറ മുഹമ്മദ് കുട്ടി, വാഴയിൽ അഹമ്മദ്,കെ വി ചന്ദ്രദാസ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഓ വി ലത്തീഫ്, വ്യാപാരി വ്യവസായ സമിതി പ്രതിനിധി സി എച്ച് ഷെരീഫ്,വടകര ആർ ഡി ഒ കെ കെ പ്രസിൽ, എന്നിവരും റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി സ്വാഗതവും വടകര സബ് കളക്ടർ പി പി അർച്ചന നന്ദിയും പറഞ്ഞു.

 

date