Skip to main content

കരാര്‍ നിയമനം

മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളില്‍ ഓരോ ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ ഡിപ്ലോമ ആണ് ട്രേഡ് ഇന്‍സ്ട്രക്ടറിന്റെ യോഗ്യത. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ആണ്.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും രണ്ട് പകര്‍പ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന്
പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 255083
 

date