ആത്മ പ്രോജക്ട്; അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ എസ്എച്ച്എം കേരളം 2026- 27 (ഹോര്‍ട്ടികള്‍ച്ചറല്‍ വിളയില്‍ നൂതന പദ്ധതികള്‍ ചെയ്യുന്ന എഫ്പിഒ കള്‍ക്കുള്ള പിന്തുണ) എന്ന പദ്ധതിയില്‍ ഫലവിളകള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗ ന്ധവ്യഞ്ജനങ്ങള്‍, സുഗന്ധ വിളകള്‍, തോട്ട വിളകള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, കൂണ്‍, തേന്‍ തുടങ്ങിയ ഏതെങ്കിലും ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഫ്.പി.ഒ കളുടെ നൂതന പദ്ധതികള്‍ക്ക് മാത്രമാണ് സാമ്പത്തിക സഹായത്തിന് അര്‍ഹതയുള്ളതെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. 1969 ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട്, ചാരിറ്റബിള്‍ സൊസൈറ്റി ആക്ട്, കമ്പനീസ് ആക്ട് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏത് എഫ്.പി.ഒ കള്‍ക്കും നിലവില്‍ മറ്റേതെങ്കിലും സഹായം/ സ്‌കീമിന് കീഴിലല്ലാത്ത എഫ്പിഒ/ എഫ്പിസികള്‍ സെപ്റ്റംബര്‍ 25 നു മുമ്പായി തൃശ്ശൂര്‍ ചെമ്പുക്കാവിലുള്ള ആത്മ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2332048.
- Log in to post comments