Skip to main content

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: പട്ടികവർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം 

 

2026-27 വർഷം അന്യസംസ്ഥാനത്ത് പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പുകൾ ഇ-ഗ്രാന്റ്സ് പോർട്ടൽ  വഴി ഒക്ടോബർ 31 വരെ അപേക്ഷിക്കാം. യോഗ്യരായ വിദ്യാർത്ഥികൾ ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 വഴി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന അപേക്ഷ നൽകണം. വിവരങ്ങൾക്ക് തിരുവനന്തപുരത്തെ   പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0471 2304594, 2303229.

date