Post Category
ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒ.ബി.സി) മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, എഞ്ചിനീയറിംഗ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നിയമം, മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ ടെക്‌നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലെ പി.ജി, പിഎച്ച്.ഡി പഠനങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. www.egrantz.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 0492 2222335.
date
- Log in to post comments