Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക ഒഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ മലമ്പുഴ അപ്ലൈഡ് സയന്‍സ് കോളജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ (പാര്‍ട്ട് ടൈം) താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 55% മാര്‍ക്കോടെയോ തത്തുല്യ ഗ്രേഡോടെയോ എം.എസ്.സി ഇലക്ട്രോണിക്‌സ്/ എം.ടെക്, ഒപ്പം യു.ജി.സി നെറ്റ് അല്ലെങ്കില്‍ പി.എച്ച്.ഡി യാണ് യോഗ്യത. സെപ്റ്റംബര്‍ 18ന് രാവിലെ 10ന് കൊട്ടേക്കാട് ചെമ്മന്‍കാട് കോളജില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കുകയും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അന്ന് രാവിലെ 9.30ന് കോളജില്‍ എത്തിച്ചേരുകയും വേണം.
വിവരങ്ങള്‍ക്ക്: www.casmalampuzha.ihrd.ac.in, ഫോണ്‍: 0491-2530010.
 

date