Post Category
അപേക്ഷ ക്ഷണിച്ചു
ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുതിർന്ന പൗരന്മാരിൽ വിവിധ മേഖലകളിൽ സംസ്ഥാന/ ദേശീയ / അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ച വയോജനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത മേഖലകളിൽ മികവ് തെളിയിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പേര് , പൂർണ്ണമായ മേൽവിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം സെപ്റ്റംബർ 28 നുള്ളിൽ അപേക്ഷകൾ തപാൽ / ഇമെയിൽ മുഖാന്തിരം അയക്കാവുന്നതാണ്. ഇ മെയിൽ:dsjoekm@gmail.com. ഫോൺ: 04842425377.
date
- Log in to post comments