Post Category
എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ദിവസവേതനം/കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. സെപ്റ്റംബർ 30-ന് രാവിലെ 11-ന് കോഴിക്കോട് എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് ഇന്റർവ്യൂ.
സർക്കാർ അംഗീകൃത ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്ക് പങ്കെടുക്കാം. വേതനം മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ : 0495 2371451, 0494 2461898.
date
- Log in to post comments