Skip to main content

പുറക്കാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക്ക് ഡ്രിൽ ഇന്ന് (വ്യാഴാഴ്ച) 

 

സുനാമി തയ്യാറെടുപ്പ് പരിശോധനയുടെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 10) വൈകിട്ട് 3 മണിക്ക് പുറക്കാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ, മുരുക്കുവേലി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സുനാമി മോക്ക് ഡ്രിൽ നടത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

ഇതിന് മുന്നോടിയായി പുറക്കാട് ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച്ച ടേബിൾടോപ്പ് എക്സർസൈസ് നടത്തി. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹുമത്ത് ഹമീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് എ. സുനിൽകുമാർ, വാർഡ് അംഗങ്ങൾ, ദുരന്തനിവാരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ പി. സി, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ,  പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, റവന്യൂ, വിദ്യാഭ്യാസം, ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

സുനാമി സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, ഒഴിപ്പിക്കൽ പാതകൾ, സുരക്ഷിത കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച് സംയുക്ത സ്ഥലപരിശോധനയും നടത്തി.

date