Skip to main content

കോസ്മെറ്റോളജി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കഴക്കൂട്ടം വനിത ഗവ. ഐ ടി ഐയില്‍ കോസ്മെറ്റോളജി ട്രേഡില്‍ നിലവിലുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. എസ്‌ഐയുസി നാടാര്‍ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മുസ്ലിം / എസ് സിസിസി /ഇ ഡബ്ല്യു എസ് / ധീവര, പട്ടികജാതി വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. യോഗ്യത: യു.ജി.സി. അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ബന്ധപ്പെട്ട വിഷയത്തിലെ ബി.വോക്./ഡിഗ്രിയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍  ബ്യൂട്ടികള്‍ച്ചര്‍/കോസ്മെറ്റോളജിയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ ഡിപ്ലോമയും  രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഡി.ജി.ടിയുടെ ബന്ധപ്പെട്ട അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) യോഗ്യതയും പരിഗണിക്കും. ഹെയര്‍ ആന്‍ഡ് സ്‌കിന്‍ കെയര്‍/കോസ്മെറ്റോളജി ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി. വിജയിച്ചവര്‍ക്കും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 29 രാവിലെ 11ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2418317

date