കളക്ടേഴ്‌സ് സൂപ്പര്‍ 100: രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു
തിരുവനന്തപുരം ജില്ലാ ഭരണകൂടവും കനല്‍ ഇന്നോവേഷന്‍സും "ബേട്ടി ബചാവോ ബേട്ടി പഠാവോ " പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്‌സ് സൂപ്പര്‍ 100-ന്റെ രക്ഷാകര്‍തൃ സംഗമം ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ നേടുന്ന ശാക്തീകരണം സമൂഹത്തിനു മാതൃകയാണെന്നും അതുകൊണ്ടാണ് കളക്ടേഴ്സ് സൂപ്പര്‍ 100 എല്ലാവർക്കും അഭിമാനമാകുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം തീരദേശ മേഖല, സാമ്പത്തികമായി പിന്നാക്കാം നില്‍ക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെണ്‍കുട്ടികള്‍, ഇവർക്ക് ശാസ്ത്ര, സാങ്കേതിക, ഗണിത മേഖലയിൽ ഗുണമേന്മയുള്ള പഠനാനുഭവങ്ങളും അവസരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പാക്കുന്ന പദ്ധതിയാണ് കളക്ടേഴ്സ് സൂപ്പര്‍ 100. ട്രെന്‍സര്‍ ടെക്‌നോളജിസിന്റെ സി.എസ്.ആര്‍ ഫണ്ടും വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായവും പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
പദ്ധതിയുടെ ആവശ്യകത രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും മനസിലാക്കാന്‍ വേണ്ടി നടത്തിയ സംഗമത്തില്‍, പെൺകുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക ഗണിത മേഖലയിലുള്ള അവസരങ്ങളെക്കുറിച്ച് വിശദീകരിച്ചു.
കളക്ടറുടെ ചേമ്പറിൽ നടന്ന സംഗമത്തില്‍ സബ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ്, കനല്‍ ഇന്നോവേഷന്‍ ഡയറക്ടര്‍ അഡ്വ. ആന്‍സന്‍ പി ഡി അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. സൂപ്പര്‍ 100ലെ ഗുണഭോക്താക്കളായ കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും പങ്കെടുത്തു.
- Log in to post comments