Skip to main content

കേരള ലോകായുക്ത ക്യാംപ് സിറ്റിങ്

കേരള ലോകായുക്തയുടെ ഒക്ടോബര്‍ മാസത്തെ ക്യാംപ് സിറ്റിങുകള്‍ കണ്ണൂരിലും കോഴിക്കോട്ടുമായി നടക്കും. ഒക്ടോബര്‍ 13-ന് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപ ലോകായുക്ത ജസ്റ്റിസ് വി.ഷെര്‍സി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെയും തുടര്‍ന്ന് ഉപ ലോകായുക്ത ജസ്റ്റിസ് വി. ഷെര്‍സിയുടെ സിംഗിള്‍ ബെഞ്ചിന്റെയും സിറ്റിങ് നടക്കും.   ഒക്ടോബര്‍ 14, 15 തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിംഗ്. 14-ന് രാവിലെ 10 ന് ഡിവിഷന്‍ ബെഞ്ചും 15-ന് രാവിലെ 10.30-ന് സിംഗിള്‍ ബെഞ്ചും കേസ് പരിഗണിക്കും. സിറ്റിംഗ് ദിവസങ്ങളില്‍ നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍- 0471-2300362.

date