Post Category
മണ്ണാർക്കാട് ബ്ലോക്കിൽ വെറ്ററിനറി ഡോക്ടർ: കൂടിക്കാഴ്ച 30-ന്
രാത്രികാല മൃഗചികിത്സാ സേവന (ഓഡ് അവർ) പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് ബ്ലോക്കിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കും. രജിസ്റ്റേർഡ് വെറ്ററിനറി ഡോക്ടർമാർക്കായി സെപ്റ്റംബർ 30 രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ പാലക്കാട് വി.എച്ച്. റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
വെറ്ററിനറി ബിരുദ സർട്ടിഫിക്കറ്റും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സഹിതം ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
date
- Log in to post comments