Skip to main content

സ്മൈൽ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സമഗ്രമായ പുനരധിവാസത്തിനും സമൂഹത്തിലേക്കുള്ള പുനരേകീകരണത്തിനുമായി നടപ്പിലാക്കുന്ന 'സ്മൈൽ' പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യോഗ്യരായ എൻ.ജി.ഒകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.  

നീതി ആയോഗ് എൻ ജി ഒ ദർപ്പൺ യൂണിക് ഐ.ഡി, ആവശ്യാനുസരണമുള്ള ജീവനക്കാർ, ഷെൽട്ടർ ഹോമുകൾ നടത്തുന്നതിലോ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലോ കുറഞ്ഞത് 2 വർഷത്തെ പരിചയം, സ്വന്തമായോ പാട്ടത്തിനോ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള സംഘടനകൾക്ക് അപേക്ഷിക്കാവുന്നതാണ്.  

താല്പര്യമുള്ള എൻ.ജി.ഒകൾ യോഗ്യത തെളിയിക്കുന്ന രേഖകളും എൻ.ജി. ഒ പോർട്ട്ഫോളിയോയും പരമാവധി 10 പേജുകളുള്ള ഒറ്റ പി ഡി എഫ് ഫയലായി thiruvananthapuramddc@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. കൂടുതൽ വിവരങ്ങൾക്ക് : 82811 86724

date