Post Category
കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 5 സെന്റിമീറ്ററായി ഉയർത്തും
കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 21/09/2026 (ഇന്ന്) രാവിലെ 10ന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളും 2 സെന്റിമീറ്ററിൽ നിന്നും 5 സെന്റിമീറ്റർ ആക്കി ഉയർത്തും.
96.85 മീറ്ററാണ് നിലവിലെ ജലനിരപ്പ് (സമയം 7 എ. എം), പരമാവധി സംഭരണശേഷി: 97.50 മീറ്റർ.
മഴ ശക്തമായാൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തും. അണക്കെട്ടിന് താഴ്ഭാഗത്തുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരുകരകളിലെ താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കർശനമായി ഒഴിവാക്കേണ്ടതാണ്.
date
- Log in to post comments