Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടയ്ക്കാനുള്ള തീയതി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു*
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അവസാന മൂന്ന് വർഷ കാലയളവ് വരെയുള്ള തൊഴിലാളി വിഹിതം കുടിശ്ശിക അടയ്ക്കുന്നതിനും, ഉടമ വിഹിതം കുടിശ്ശിക വരുത്തിയവർക്ക് പരമാവധി നാല് തവണകളായി തുക അടയ്ക്കുന്നതിനുമുള്ള സമയപരിധി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. അർഹരായ എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2446545.
date
- Log in to post comments