സ്കൂൾ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു
സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിശാലമായ സംഘാടക സമിതി രൂപീകരിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ്
സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരികൾ.
എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, ജെബി മേത്തർ എന്നിവരും, എം.എൽ.എമാരായ അൻവർ സാദത്ത്,വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഉമ തോമസ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി, മനോജ് മൂത്തേടൻ, ദീപക് ജോയ്, ഷിബു തെക്കുംപുറം . കൂടാതെ കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു , ജില്ലാ കളക്ടർ ജി. പ്രിയങ്ക , കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളി രാജ് മഹേശ് കുമാർ എന്നിവർ രക്ഷാധികാരികളാണ്
എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് ചെയർമാനും കൊച്ചി ഡെപ്യൂട്ടി മേയർ സുധീർ വൈസ് ചെയർമാനായും പ്രവർത്തിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ആണ് ജനറൽ കോ ഓഡിനേറ്റർ. എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ ജോയിന്റ് ജനറൽ കോ ഓഡിനേറ്റർമാരായും പ്രവർത്തിക്കും.
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ.എസ് ഷിബു ജനറൽ കൺവീനറായും, അഡീഷണൽ ഡയറക്ടർ (അക്കാദമിക്) സി.എ. സന്തോഷ്, ജോയിന്റ് ഡയറക്ടർമാരായ എ അബൂബക്കർ, ഡോ. അഷ്റഫ് കൊയിലോത്താൻ കണ്ടിയിൽ, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ കെ.വി മനോജ് ,എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരായും പ്രവർത്തിക്കും.
എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ആർ.ഡി.ഡി പി. എക്സ് ബിയാട്രീസ് മരിയ , വി എ ച്ച് എസ് ഇ എ.ഡി പി. നവീന , ഡയറ്റ് പ്രിൻസിപ്പാൾ ജി.എസ് ദീപ , എസ്.എസ്.കെ യുടെ ഡി.പി.സി പി.എ റഹിം എന്നിവരാണ് കൺവീനർമാർ.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പി.ആർ.ഒ ബിജുരാജാണ് ട്രഷറർ.
രജിസ്ട്രേഷൻ , അക്കോമഡേഷൻ ,പ്രോഗ്രാം,
ട്രാൻസ്പോർട്ട്, ക്രമസമാധാനം, സംസ്കൃതം,
ക്ഷേമം,ട്രോഫി,പബ്ലിസിറ്റി,സ്വീകരണം,,ഫിനാൻസ്,സ്മരണിക , ഭക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ, സ്റ്റേജ് & പന്തൽ, ലൈറ്റ് & സൗണ്ട്, മീഡിയ, അറബിക് എന്നിവ ഉൾപ്പെടെ 18 സബ് കമ്മിറ്റികളുടെ ചെയർമാന്മാരെയും തിരഞ്ഞെടുത്തു.
ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക നായകർ, കൺവീനർമാർ, അംഗീകൃത അധ്യാപക സംഘടന പ്രതിനിധികൾ, സ്കൂൾ പാർലമെന്റ് ഭാരവാഹികൾ, ജില്ലാതല വകുപ്പ് മേധാവികൾ, കലോത്സവം നടക്കുന്ന സ്കൂളുകളിലെ പി.ടി.എ / മദർ പി.ടി.എ പ്രസിഡന്റുമാർ, എസ്.എം.സി ചെയർമാന്മാർ എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളായി പ്രവർത്തിക്കും.
- Log in to post comments