Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കാം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ളതും അംശാദായം ഒടുക്കുന്നതില്‍ വീഴ്ച വന്നതിനാല്‍ അംഗത്വം റദ്ദായതുമായ ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. ഒക്ടോബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ അംഗത്വ പാസ്ബുക്ക്, റദ്ദായ കാലയളവ് മുതല്‍ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം അംഗങ്ങള്‍ നേരിട്ട് ഹാജരാകണം . ഫോണ്‍- 0483-2734171.
date
- Log in to post comments