ജില്ലാ കോടതി സമുച്ചയത്തില്‍ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലാ കോടതി സമുച്ചയത്തില്‍ കാന്റീന്‍ നടത്തുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 22 നകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തൃശ്ശൂര്‍ - 680003 എന്ന വിലാസത്തില്‍ ലഭിക്കണം. ജില്ലാ ജഡ്ജ് നിര്‍ദ്ദേശിക്കുന്ന തിയ്യതി മുതല്‍ കാന്റീന്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. ക്വട്ടേഷന്‍ കവറിന് പുറത്ത് 'ജില്ലാ കോടതി സമുച്ചയം കാന്റീന്‍ ക്വട്ടേഷന്‍' എന്ന് വ്യക്തമായി എഴുതിയിരിക്കണം. സമര്‍പ്പിക്കുന്ന ക്വട്ടേഷനില്‍ വിതരണം ചെയ്യുന്ന വിഭവങ്ങളുടെ അളവും വിലയും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങളും വ്യവസ്ഥകളും തൃശൂര്‍ ജില്ലാ കോടതി ഓഫീസില്‍ നിന്നും എല്ലാ പ്രവൃത്തി ദിവസവും ലഭിക്കുന്നതാണ്. കോടതി ജീവനക്കാര്‍ക്ക് 40 ശതമാനം വിലക്കുറവില്‍ എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കേണ്ടതാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനും, തള്ളിക്കളയുന്നതിനുമുള്ള അധികാരം ജില്ലാ ജഡ്ജില്‍ നിക്ഷിപ്തമായിരിക്കും.
- Log in to post comments