Post Category
വയോജന ദിനാഘോഷം ശതാഭിഷിക്തരായ മുതിർന്ന പൗരരെ ആദരിച്ചു
ലോകവയോജന ദിനാഘോഷത്തിന്റെ ഭാഗമായി തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രം തണ്ണീർമുക്കം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തണ്ണീർമുക്കം പഞ്ചായത്തിലെ 100 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാരുടെ ഭവനങ്ങൾ സന്ദർശിച്ചു.
മുതിർന്ന അമ്മമാരെ പൊന്നാട അണിയിച്ചും, പാട്ടുകൾ പാടിയും, സമ്മാനങ്ങൾ നൽകിയും വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും സ്നേഹാദരവ് പ്രകടിപ്പിച്ചു. തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മനു മഹീന്ദ്രൻ കഞ്ഞികുഴി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹരിഹര പണിക്കർ, റജി പ്രകാശൻ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു കുമാർ, തണ്ണീർമുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ, അധ്യാപകർ, പി ടി എ പ്രസിഡന്റ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments