Post Category
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാവ്യാലാപന മത്സരം
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നു. കവിതകളുടെ ഉള്ളടക്കം ഗാന്ധിജിയുമായി ബന്ധപ്പെട്ടതായിരിക്കണം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് diopkd2026@gmail.com എന്ന ഇ-മെയിലില്‍ ഒക്ടോബര്‍ ഒമ്പതിന് മുമ്പ് ആലാപനത്തിന്റെ വീഡിയോ സമര്‍പ്പിക്കണം. പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, സ്കൂള്‍ ഐ.ഡി കാര്‍ഡ് എന്നിവയും വീഡിയോയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം. ഒരു സ്കൂളില്‍ നിന്ന് ഒരു വിദ്യാര്‍ഥിക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505329.
date
- Log in to post comments