Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

2026 ഫെബ്രുവരിയില്‍ നടന്ന സ്‌പെഷല്‍ കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 6 മുതല്‍ 9 വരെ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്നിന്റെ പരിശോധന ഒക്ടോബര്‍ 6-നും, കാറ്റഗറി രണ്ടിന്റേത് 7-നും നടക്കും. കാറ്റഗറി മൂന്നില്‍ ഉള്‍പ്പെട്ടവരുടെ പരിശോധന ഒക്ടോബര്‍ 08, 09 തീയതികളിലാണ് ക്രമീകരിച്ചിട്ടുള്ളത്. കാറ്റഗറി നാലിന്റെ പരിശോധന 9നും നടക്കും. പരിശോധനാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള സമയത്ത് ആലത്തൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട് എന്നീ സബ്ജില്ലകളില്‍ നിന്നുള്ളവരുടെ രേഖകളാണ് പരിശോധിക്കുക. ഉച്ചയ്ക്ക് രണ്ടുമുതല്‍ മുതല്‍ നാലുവരെ കുഴല്‍മന്ദം, പാലക്കാട്, പറളി സബ്ജില്ലകളില്‍പെട്ടവരുടെ രേഖ പരിശോധനയും നടക്കും. നിലവില്‍ സര്‍വീസിലുള്ള അധ്യാപകരാണെങ്കില്‍, സര്‍വീസ് പുസ്തകത്തിന്റെ 1, 2, 3, 4 പേജുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തി ഒരു അധ്യാപകന്‍/ അധ്യാപകയെ വെരിഫിക്കേഷനായി ചുമതലപ്പെടുത്തണം. ഫോണ്‍: 0491 2522801.  

date