Post Category
സ്‌പോട്ട് അഡ്മിഷന്‍
2027 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ ഏലപ്പാറ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്. ടി.സി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ.ടി.ഐ യില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഒന്‍പത് വരെ നീട്ടിയിട്ടുണ്ട്. അപേക്ഷാ ഫോമുകള്‍ ഐ.ടി.ഐ ഓഫീസില്‍ നിന്ന് ലഭിക്കും.
ഫോണ്‍: 9946010769, 9496420111.
date
- Log in to post comments