ജില്ലാതല അറിയിപ്പുകള്
നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ ദന്തല്‍ സര്ജന്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്മെന്റ് തെറാപിസ്റ്റ്, ദന്തല്‍ ഹൈജീനിസ്റ്റ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in. അപേക്ഷ ഒക്ടോബര്‍ 16 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നാഷണല്‍ ഹെല്‍ത്ത് മിഷന് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2709920.
ഇ.എസ്.ഐ പരാതിപരിഹാര സെല്‍ യോഗം
തോട്ടട ഇ.എസ്.ഐ ആശുപത്രിയില്‍ ഒക്ടോബര്‍ 14 ബുധനാഴ്ച രാവിലെ 10.30ന് പരാതി പരിഹാരസെല്‍ യോഗം നടത്തുന്നു. ഇ.എസ്.ഐയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ ഗുണഭോക്താക്കള്‍ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുന്‍പായി ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കണം. ഫോണ്‍: 0497 2835258.
മസ്റ്ററിങ് സമയം നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ തൊഴിലാളി പെന്ഷന്, കുടുംബ പെന്ഷന്, സാന്ത്വന പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 31 വരെ നീട്ടി. ഫോണ്‍: 0497 2705182.
സീറ്റൊഴിവ്
പേരാവൂര്‍ ഗവ: ഐ.ടി.ഐയില്‍ ഈ വര്‍ഷം ആരംഭിക്കുന്ന ഏകവത്സര ഫുഡ് ബിവറേജസ് ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ ഒമ്പത് വരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത അല്ലെങ്കില്‍ 10+2 സിസ്റ്റത്തില്‍ 10 ജയിച്ചവര്ക്ക്ഐ.ടി.ഐ-യില്‍ നേരിട്ടെത്തി അഡ്മിഷന് നേടാം. ഫോണ്‍: 0490 2996650, 9495900520.
മുട്ടക്കോഴി വില്‍പ്പന
മുണ്ടയാട് മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉല്പാദന കാലാവധി (1.5 വര്‍ഷം) കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികളെ കിലോയ്ക്ക് 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യക്കാര്‍ക്ക് ഒക്ടോബര്‍ ഏഴ് രാവിലെ 10 മണി മുതല്‍ വിളിച്ച് ബുക്ക് ചെയ്യാം. ഫോണ്‍: 0497 2721168. ഒക്ടോബര്‍ ഒമ്പത്, പത്ത് തീയതികളിലാണ് വില്‍പ്പന.
യോഗം മാറ്റിവച്ചു
കണ്ണൂര്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഒക്ടോബര്‍ 15 രാവിലെ 11 മുതല്‍ കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ തീരുമാനിച്ച യോഗം 27 ലേക്ക് മാറ്റിവച്ചു. സമയം, സ്ഥലം മാറ്റമില്ല.
പട്ടയം വാദം കേള്‍ക്കല്‍ മറ്റിവച്ചു
കണ്ണൂര്‍ കലക്ട്രേറ്റില്‍ ഒക്ടോബര്‍ ഏഴിന് നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി ഡിസംബര്‍ 14 ലേക്ക് മാറ്റിവച്ചു.
അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഒഴിവ്
ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷി-കാഴ്ച പരിമിതിയുള്ളവര്‍ക്കായി സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസര്‍ (അഗദതന്ത്ര) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്. യോഗ്യത ബാച്ചിലര്‍ ഓഫ് ആയുര്‍വേദ മെഡിസിന് ആന്‍ഡ് സര്‍ജറിയില്‍ ബിരുദം, ആയുര്‍വേദ (അഗദതന്ത്ര) വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 2026 ഒക്ടോബര്‍ ഒന്നിന് 22 നും 46 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 15-നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റു ഭിന്നശേഷി വിഭാഗക്കാരെയും പരിഗണിക്കും. നിലവില്‍ ജോലി ചെയ്തുകെണ്ടിരിക്കുന്നവര് ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.
'വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍' അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 ക്ഷീര വികസന യുണിറ്റ് ഓഫിസുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ക്ഷീരവികസന സര്‍വീസ് യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസം ആക്കിയതും എസ്എസ്എല്‍സി പാസ്സായതുമായ വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 45 വയസ്സു വരെ. നിശ്ചിത മാത്യകയില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 13ന് നാല് മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സര്‍വീസ് യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസ്സിളവ്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള ക്ഷീര വികസന യുണിറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2707859.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളില്‍ വിവിധ സര്‍വെ ജോലികള്‍ക്കാവശ്യമായ 60x15x15 സെമീ. അളവിലുള്ള സര്വെക്കല്ലുകളുടെ ഏകീകരിച്ച നിരക്കുകള്‍ നിശ്ചയിക്കുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഒമ്പത് മൂന്നു മണി.
വനിതാ കമ്മീഷൻ ബോധവത്കരണ ക്ലാസ്സ്
ദേശീയ വനിതാ കമ്മിഷനുമായി സഹകരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ ഒക്ടോബർ 12 രാവിലെ 9.30 മുതൽ രണ്ട് വരെ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വിമൻസ് കോളേജിൽ സ്റ്റോക്കിങ്ങിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നടത്തുന്നു.
നഴ്സിങ്ങ് ഓഫീസർ നിയമനം
ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസീകാരോഗ്യ പദ്ധതിയിലേക്കുള്ള നഴ്സിങ്ങ് ഓഫീസർ തസ്തികയിലേക്ക് ഒക്ടോബർ 14 രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിൻ്റെ ചേംബറിൽ വാക്ക്-ഇൻ-ഇൻ്റർവ്യു നടത്തുന്നു. യോഗ്യത ബി.എസ്.സി. നഴ്സിങ്ങ്/ജനറൽ നഴ്സിങ്ങ്. മുൻപരിചയം അഭികാമ്യം. ഫോൺ: 0497 2734343.
ക്വട്ടേഷൻ
കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൻ്റെ കീഴിൽ പാപ്പിനിശ്ശേരിയിൽ ആരംഭിക്കുന്ന KKVIB ഫ്യുവൽ സ്റ്റേഷനിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, ഫർണിച്ചർ അനുബന്ധ സാധനങ്ങൾ തുടങ്ങിയവയുടെ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12 അഞ്ച് മണി. ഫോൺ: 0497 2700057, 9847589475.
റീടെണ്ടർ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് 7 സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിഗ, ഇന്നോവോ, ക്രിസ്റ്റ, ബൊലേറോ മുതലായ വാഹനങ്ങള്‍) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് കരാറുകാരില്‍ നിന്നും/ ഏജന്‍സികളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തീയ്യതി ഒക്ടോബർ 13 രാവിലെ 12 മണി. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.എച്ച്.പി യുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. (റൂം നമ്പര്‍ 115).
- Log in to post comments