മലിനീകരണ നിയന്ത്രണ ബോർഡിൽ ഒഴിവ്:അഭിമുഖം ഇന്ന്(ഒക്ടോബർ 7)
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖല ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. ബി.ടെക് (സിവിൽ, കെമിക്കൽ, എൻവയോൺമെന്റൽ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഇന്ന് (ഒക്ടോബർ 7) രാവിലെ 11മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
തിരുവനന്തപുരം പട്ടം പ്ലാമൂടിലുള്ള ബോർഡിന്റെ മേഖല ഓഫീസിലാണ് അഭിമുഖം നടക്കുക. പ്രായപരിധി 28 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, ഫോട്ടോ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിർദ്ദിഷ്ട സമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. നിയമന മാനദണ്ഡങ്ങളും കൂടുതൽ വിവരങ്ങളും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kspcb.kerala.gov.in -ൽ ലഭ്യമാണ്.
- Log in to post comments