Skip to main content

പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നൂറാം വാർഷികം: വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

 പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ തുടക്കവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. നിർമാണം പൂർത്തിയായ ബിയോകൺട്രോൾ ലാബ്, മൾട്ടി ന്യൂട്രിയന്റ് മിക്സ് പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും ശതാബ്ദി വാർഷിക കർമ്മപദ്ധതി പ്രഖ്യാപനവും ഡോ. ലളിതാബായ് എൻഡോവ്മെന്റ് അവാർഡ് ദാനവും അദ്ദേഹം നടത്തി.

കാലാവസ്ഥാ വ്യതിയാനം കൃഷിയെയും കർഷകരെയും പ്രതികൂലമായി ബാധിക്കുകയാണെന്നും ഇതിനെ മറികടക്കാൻ പ്രതിരോധ വിത്തിനങ്ങളും നടീൽ വസ്തുക്കളും വികസിപ്പിച്ചെടുക്കേണ്ടത് ഇന്നെത്തെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ . മുഹമ്മദ്‌ മുഹ്സിൻ എംഎൽഎ അധ്യക്ഷനായി. കെ.എ.യു. രജിസ്ട്രാർ മേരി റജീന, . ടി.പി. ഷാജി, എം.പി. രാമദാസ് മാസ്റ്റർ, അസ്ന ഹനീഫ, ഷാഹുൽ ഹമീദ് വി തുളസി തുടങ്ങിയവർ പങ്കെടുത്തു.

സെയിൽസ് പേഴ്സൺ ഒഴിവ്

 

ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് സ്റ്റോറിലേക്ക് സെയിൽസ് പേഴ്സൺ തസ്തികയിൽ താത്കാലിക നിയമനം നടത്തും. പ്ലസ് ടുവാണ് യോഗ്യത. പ്രവർത്തിപരിചയം, ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും തിരിച്ചറിയൽ രേഖകളും സഹിതം ഒക്ടോബർ എട്ടിന് രാവിലെ 11 നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.  

 

date