Skip to main content

39-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് :രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 39-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 2027 ജനുവരി 28 മുതല്‍ 31 വരെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നടക്കും. ജലവിഭവ വികസനവിനിയോഗകേന്ദ്രത്തിന്റെയും 
മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കോഴിക്കോട് സെന്റ് ജോസഫ്സ്
കോളേജിന്റെയും സംയുക്ത സഹകരണത്തോടെ
നടത്തുന്ന ശാസ്ത്ര കോണ്‍ഗ്രസിൽ 'ഹാർവെസ്റ്റിംഗ് ദി പൊട്ടൻഷ്യൽ ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി ഫോർ റെസിലിയൻറ് കേരളം' എന്നതാണ്  മുഖ്യപ്രമേയം.  

കോൺഗ്രസിൽ പ്രബന്ധാവതരണത്തിലും  പോസ്റ്റര്‍
പ്രസന്റേഷനിലും പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.നവംബർ 20 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി.
വെബ്‌സെറ്റ് : www.kscnew.kerala.gov.in

കേരളം നേരിടുന്ന കാലാവസ്ഥ വ്യതിയാനം, കൃഷി, ദുരന്തനിവാരണം,
 പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകകളില്‍ പുതിയ ശാസ്ത്രസാങ്കേതിക
വികസനസാധ്യതകള്‍ തുറക്കുന്നതിനും ബഹിരാകാശ
ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനും 39-ാമത് കേരള ശാസ്ത്ര
കോണ്‍ഗ്രസ് പ്രാധാന്യം നല്‍കും.
ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍,
വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രതിനിധികള്‍,
നയരൂപീകരണ വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളില്‍
നിന്നുള്ളവരെ ഒരുമിപ്പിക്കുന്ന വേദിയാകും കേരള
ശാസ്ത്ര കോണ്‍ഗ്രസ്.

date