Skip to main content

സ്പോട്ട് അഡ്മിഷന്‍

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഐ.ടി.ഐ പ്രവേശനത്തിന് താല്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, റ്റി.സി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നു ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 15.ഫോണ്‍: 04868-272216.

date