Post Category
പുതിയാപ്പ മത്സ്യബന്ധന തുറമുഖം: പൂർത്തീകരിച്ച പ്രവൃത്തികൾ നാളെ മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ പുതിയാപ്പ മത്സ്യബന്ധന തുറമുഖ വികസനത്തിന്റെ ഭാഗമായി പി. എം. എം. എസ്. വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 23ന്) രാവിലെ 11.30 ന് ഫിഷറീസ്, ഹാർബർ എൻജിനീയറിങ് വകുപ്പു മന്ത്രി അഡ്വ. അബ്ദുൾ ഗഫൂർ നിർവഹിക്കും.
വിദ്യാബാലകൃഷ്ണൻ എം. എൽ. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം. കെ. രാഘവൻ എം. പി. മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ മുഖ്യാതിഥിയായിരിക്കും.
21.7 കോടി രൂപ ചിലവഴിച്ച രണ്ട് ലേലപ്പുരകൾ, കോൺക്രീറ്റ് പാർക്കിംഗ് ഏരിയ, ഇന്റേണൽ റോഡുകളും ഡ്രയിനും, ലോക്കൽമുറികൾ, വിശ്രമ മന്ദിരം, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളും ഡ്രഡ്ജിങ് പ്രവൃത്തികളുമാണ് പൂർത്തീകരിച്ചിട്ടുള്ളത്.
date
- Log in to post comments