തിരൂര്‍ പോലീസ് സ്റ്റേഷനില്‍ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു
പൊലീസ് രക്തസാക്ഷി സ്മൃതിദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസിന്റെയും തിരൂര്‍ സബ് ഡിവിഷന്റെയും നേതൃത്വത്തില്‍ കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലുമായി സഹകരിച്ച് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേരള പോലീസിന്റെ 'പോല്‍ബ്ലഡ്' പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലും സംയുക്തമായി നടപ്പിലാക്കുന്ന 'സംരക്ഷ 2026' ക്യാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കായി ശിഹാബ് തങ്ങള്‍ ആശുപത്രി സൗജന്യമായി നല്കിയ ഫര്‍ണിച്ചറുകളുടെ കൈമാറ്റവും ഇതോടനുബന്ധിച്ച് നടന്നു. തിരൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് തിരൂര്‍ ഡി.വൈ.എസ്.പി. എ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. നാല്‍പ്പതോളം പോലീസുകാരും വിവിധ ക്ലബ്ബ് പ്രതിനിധികളും പൊതുജനങ്ങളും ക്യാംപില്‍ രക്തദാനം ചെയ്തു.
ചടങ്ങില്‍ തിരൂര്‍ മുനിസിപ്പല്‍ ചെയര്മാന് ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരുന്നു. ശിഹാബ് തങ്ങള്‍ ആശുപത്രി ഡയറക്ടര്‍ അബ്ദുറഹ്മാന് രണ്ടത്താണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സബ് ഇന്‍സ്പെക്ടര്‍ നസീര്‍ തിരൂര്‍ക്കാട്, സബ് ഇന്‍സ്പെക്ടര്‍ മിഥുന് എന്നിവരും വിവിധ ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments