Skip to main content

പിലാത്തറ–പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നവീകരണം മഴ മാറിയാലുടൻ പുനരാരംഭിക്കും

 

പിലാത്തറ–പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് നവീകരണ പ്രവൃത്തി മഴ മാറിയാലുടൻ പുനരാരംഭിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. 

നിലവിൽ പിലാത്തറ മുതൽ പഴയങ്ങാടി വരെ ടാറിങ് പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.  പശ്ചിമേഷ്യൻ  യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടാറിന്റെ വില ക്രമാധീതമായി വർദ്ധിച്ചത് കരാറുകാർ പ്രവൃത്തി  നിർത്തിവെയ്ക്കാൻ കാരണമായി. 
ഇതുമൂലം സംസ്ഥാനത്തെ  പ്രധാന റോഡ് പ്രവൃത്തികൾക്കും കാലതാമസം നേരിട്ടു.  അധികമായി വരുന്ന ടാറിൻ്റെ വില കരാറുകാർക്ക് നൽകാൻ പൊതുമരാമത്ത് വകുപ്പ് പ്രത്യേകം ഉത്തരവ്  ഇറക്കിയിട്ടുണ്ട്. 
ഇതിന് ശേഷം ചെറുകുന്ന്, കണ്ണപുരം ഭാഗങ്ങളിലെ പ്രവൃത്തികൾ തുടങ്ങിയെങ്കിലും കാലവർഷം ശക്തമായതിനെത്തുടർന്ന്  പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു. 
ഈ സാഹചര്യത്തിലാണ് മഴ മാറിയശേഷം പ്രവൃത്തി പുനരാരംഭിച്ചാൽ മതിയെന്ന് ഉദ്യോഗസ്ഥതലത്തിൽ തീരുമാനമായത്.
 

date