Skip to main content

അഭിമാനമായി പ്രിൻസ് നോബിൾ; ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവിന്  ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

ഏഷ്യൻ ഗെയിംസ് സ്കിഫ് സെയിലിംഗിൽ (Skiff Sailing) വെള്ളിമെഡൽ നേടി രാജ്യത്തിന്റെയും നാടിന്റെയും അഭിമാനമായി മാറിയ പ്രിൻസ് നോബിൾ കുരിശിങ്കലിനെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്  ആദരിച്ചു. ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി ഉപഹാരം സമ്മാനിച്ചു.   

18 വർഷത്തെ കഠിനാധ്വാനം, അർപ്പണബോധം, ആത്മവിശ്വാസം, സ്ഥിരോത്സാഹം എന്നിവയിലൂടെ അന്താരാഷ്ട്ര കായികവേദിയിൽ വിജയം കൈവരിച്ച പ്രിൻസ് നോബിളിന്റെ നേട്ടം യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്. ഭാവിയിൽ കൂടുതൽ വലിയ നേട്ടങ്ങൾ രാജ്യത്തിന് സമ്മാനിക്കാൻ പ്രിൻസിന് സാധിക്കട്ടെയെന്ന് ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. കെ. ജോഷി ആശംസിച്ചു. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ എസ് നിബിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ കെ ജയൻ, ലിജി തദ്ദേവൂസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം കെ മനാഫ്, രാധിക സതീഷ്,ബ്ലോക്ക്‌ ഡെവലപ്മെന്റ് ഓഫീസർ ലോറൻസ് അന്റോണിയ അൽമേഡ, ബ്ലോക്ക്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date