കൊടുങ്ങല്ലൂര്‍ ഉപജില്ലാ ശാസ്ത്രോത്സവം: രണ്ടാം ദിനത്തിലും ആവേശകരമായ മത്സരങ്ങള്‍
കൊടുങ്ങല്ലൂര്‍ ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ (ഒക്ടോബര്‍ 23) വിവിധ വേദികളിലായി ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മത്സരങ്ങള്‍ സജീവമായി നടന്നു. മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഒ.എല്‍.എഫ്.ജി.എച്ച്.എസ്, സെന്റ് മേരീസ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
രണ്ടാം ദിനത്തില്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്കായുള്ള ശാസ്ത്രമേളയും സെന്റ് ജോസഫ്സ് എച്ച്.എസില്‍ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്കായുള്ള ഗണിതശാസ്ത്രമേളയും നടന്നു. കൂടാതെ എല്‍.പി, യു.പി വിഭാഗങ്ങള്‍ക്കായുള്ള സാമൂഹ്യശാസ്ത്രമേള ഒ.എല്‍.എഫ്.ജി.എച്ച്.എസ്, സെന്റ് മേരീസ് എല്‍.പി.എസ് എന്നിവിടങ്ങളിലായി നടന്നു. സെന്റ് ജോസഫ്സ് സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ റൂം എന്നിവിടങ്ങളിലായി ഐ.ടി മേളയും സംഘടിപ്പിച്ചു. ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് ശാസ്ത്ര-സാങ്കേതിക മികവുകള്‍ ഉയര്‍ത്തിക്കാട്ടി രണ്ടാം ദിനത്തിലെ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്.
- Log in to post comments