ദുരന്ത നിവാരണ മുന്നറിയിപ്പ് മാതൃകയുമായി കുട്ടിശാസ്ത്രജ്ഞര്‍; കൊടുങ്ങല്ലൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ശ്രദ്ധേയമായി ജാനികയുടെയും അയാനയുടെയും കണ്ടെത്തല്‍
പ്രകൃതിദുരന്തങ്ങളായ ഭൂകമ്പവും വെള്ളപ്പൊക്കവും സംഭവിക്കുന്നതിന് തൊട്ടുമുമ്പ് ഇത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്ക് ദ്രുതഗതിയില്‍ മുന്നറിയിപ്പ് നല്കുന്ന അതിനൂതന ഉപകരണ മാതൃകയുമായി കൊടുങ്ങല്ലൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ കുട്ടിശാസ്ത്രജ്ഞര്‍ ശ്രദ്ധേയരായി. കൊടുങ്ങല്ലൂര്‍ ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ മതിലകം ഒ.എല്‍.എഫ്.ജി.എച്ച്.എസിലാണ് കുട്ടിശാസ്ത്രജ്ഞരുടെ ഈ നിര്‍മ്മിതി പ്രദര്‍ശിപ്പിച്ചത്.
മതിലകം ഒ.എല്‍.എഫ്.ജി.എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ ജാനികയും അയാനുയുമാണ് ശാസ്ത്ര പ്രവൃത്തിപരിചയ മേളയില്‍ ദുരന്തനിവാരണ കണ്ട്രോള് സെന്ററുമായി ബന്ധിപ്പിച്ചുള്ള ഈ മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഭൂകമ്പമുണ്ടാകുമ്പോഴുണ്ടാകുന്ന കമ്പനങ്ങള്‍ തിരിച്ചറിഞ്ഞും വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുമ്പോള്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് സെന്‍സറുകള്‍ വഴി ഗ്രഹിച്ചും അലാം മുഴക്കി ജനങ്ങള്‍ക്ക് മുന്‍കൂട്ടി ജാഗ്രതാ നിര്‍ദ്ദേശം നല്കാന് ഈ മാതൃകയ്ക്ക് സാധിക്കും.
- Log in to post comments