Skip to main content

കലാ-കായിക മികവുകള്‍ക്ക് വേദിയൊരുക്കി കടവല്ലൂരില്‍ കേരളോത്സവത്തിന് തുടക്കമായി

 

 

യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ എട്ട് വരെ നീളുന്ന കേരളോത്സവത്തില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും.

 

പെരുമ്പിലാവ് സെന്ററില്‍നിന്ന് പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് പഞ്ചവാദ്യത്തിന്റെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ നടത്തിയ വിളംബര ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന സമ്മേളനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.വി. പ്രശാന്തന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലോഷ് പുവ്വത്തിക്കല്‍, റംഷിയ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടീച്ചര്‍, ഹസീന അഷറഫ്, നിഷ, കേരള ബാങ്ക് ഡയറക്ടര്‍ എം. ബാലാജി തുടങ്ങിയവര്‍ സംസാരിച്ചു.

 

date