Post Category
സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള ചിറ്റൂര്‍ ടി.എച്ച്.എസ് 'രണ്ടാം റണ്ണറപ്പ്'
തിരുവനന്തപുരം ശ്രീകാര്യത്ത് നടന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയില്‍ 57 പോയിന്റുകള്‍ നേടി ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. 5 ഒന്നാം സ്ഥാനങ്ങള്‍, 6 രണ്ടാം സ്ഥാനങ്ങള്‍, 5 മൂന്നാം സ്ഥാനങ്ങള്‍ എന്നിങ്ങനെ ആകെ 16 മെഡലുകളാണ് കരസ്ഥമാക്കിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്.
date
- Log in to post comments