Post Category
വുമൺ സിവിൽ എക്സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ്
കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ (എൻ.സി.എ-എസ്.സി.സി.സി) (കാറ്റഗറി നമ്പർ: 346/25) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് ഒക്ടോബർ 28 ന് രാവിലെ 5 മണി മുതൽ കൊല്ലം ജില്ലയിലെ മഹാത്മാ ഗാന്ധി പാർക്കിനു സമീപമുള്ള വാഡി-ബീച്ച് റോഡിൽ വച്ച് നടത്തും.
ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ്, ഇ-മെയിൽ, ഒ.ടി.ആർപ്രൊഫൈൽ മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ കാർഡ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യസമയത്ത് തന്നെ എത്തണം. നിശ്ചിത തീയതിയിലും സമയത്തും ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്ക് തുടർന്ന് മറ്റൊരു അവസരം നൽകുന്നതല്ല.
date
- Log in to post comments