Skip to main content
..

 സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2027;  കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു  ആക്ഷേപങ്ങള്‍ ഡിസംബര്‍ 11വരെ നല്‍കാം

 അര്‍ഹരായ എല്ലാ പൗര•ാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനായി 2027 ജനുവരി  ഒന്ന്   യോഗ്യതാ തീയതിയായി നിശ്ചയിച്ച് സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2027 നടത്തുന്നതിനായി   ജില്ലയിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.
  ജില്ലാതലത്തില്‍ കരട് വോട്ടര്‍പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറുന്ന ചടങ്ങ് കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടിക കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍   ആനി ജൂല തോമസ് നിര്‍വഹിച്ചു. ജില്ലയിലെ ബാക്കി 10 നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.    
കരട് വോട്ടര്‍പട്ടിക പ്രകാരം ജില്ലയിലെ 11 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി ആകെ 21,08,106 വോട്ടര്‍മാരാണുള്ളത് (2261 പോളിങ് സ്റ്റേഷനുകള്‍). ഇതില്‍ 10,07,178 പുരുഷ•ാരും 11,00,906 സ്ത്രീകളും 22 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു.   വിവിധ വിഭാഗങ്ങളിലായുള്ള വോട്ടര്‍മാരുടെ കണക്ക് താഴെ പറയുന്നതാണ്:മുതിര്‍ന്ന പൗര•ാര്‍ (85 വയസ്സും അതിനുമുകളിലും): 19,993   പുതിയ വോട്ടര്‍മാര്‍ (18-19 വയസ്): 15,750   ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ (PwD): 19,084   പ്രവാസി വോട്ടര്‍മാര്‍: 7,878    
  2026  ഡിസംബര്‍ 11 വരെ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം.   ഈ കാലയളവില്‍ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പരിശോധിച്ച് ഡിസംബര്‍ 28നകം   തീര്‍പ്പാക്കും. തുടര്‍ന്ന് 2027 ജനുവരി നാലിന്   അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.   പൊതുജനങ്ങള്‍ക്കായി ജില്ലാ കലക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി കരട് വോട്ടര്‍പട്ടിക പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും അപേക്ഷകളും സമയബന്ധിതമായി സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
 
 

date