കേരളോത്സവം: തെക്കുംഭാഗത്ത് വിളംബര ജാഥ ഇന്ന്(13)
ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുകയും ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തെക്കുംഭാഗം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം '26'ന് ഇന്ന് (13) തുടക്കമാകും. വെള്ളിയാഴ്ച രാവിലെ ഏഴിന് ദളവാപുരത്തുനിന്ന് ആരംഭിക്കുന്ന വിളംബര ജാഥ കുളങ്ങരവെളി മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് രാവിലെ ഒന്‍പതിന് നടക്കുന്ന കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍ നിര്‍വഹിക്കും.
നവംബര്‍ 13 മുതല്‍ 15 വരെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. 15 മുതല്‍ 40 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. വിവിധ കലാ-കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കേരളോത്സവത്തിന്റെ നടത്തിപ്പിന് വികസന ഫണ്ടില്‍നിന്ന് ഒരു ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
- Log in to post comments