Post Category
നിയമനം
ജില്ലാ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ മുഖേന യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. എം.ബി.ബി.എസ്, റേഡിയോ ഡയഗ്നോസിസിൽ എം.ഡി, ഡി.എൻ.ബി,ഡി.എം.ആർ.ഡി (കേരള സ്റ്റേറ്റ് മെഡിക്കൽ കമ്മീഷൻ റജിസ്ട്രേഷൻ നിർബന്ധം) എന്നിവയാണ് യോഗ്യത. 2026 ജനുവരി ഒന്നാം തീയതിയിൽ 60 വയസ്സിനുള്ളിൽ ഉള്ളവർ ആയിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. താൽൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സൽ രേഖ, പകർപ്പുകൾ എന്നിവ സഹിതം നവംബർ 18 ന് രാവിലെ 10.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ടെത്തണം.
date
- Log in to post comments