Skip to main content

ബി.എസ്.സി നഴ്‌സിംഗ്: സിമെറ്റ് കോളേജുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 15 ന്

സർക്കാർ ഉത്തരവ് പ്രകാരം 2026-27 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സിമെറ്റ് കോളേജുകളിലേക്ക് മാത്രം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 15 ന് രാവിലെ 10 മണിക്ക് എൽ.ബി.എസ്സ് റീജണൽ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒറിജിനൽ പ്ലസ് ടൂ സർട്ടിഫിക്കറ്റ്, TC എന്നിവ സഹിതം ഏതെങ്കിലും എൽ.ബി.എസ്സ് റീജണൽ സെന്ററിൽ നേരിട്ടെത്തണം. അലോട്ട്‌മെന്റ്‌ ലഭിക്കുന്നപക്ഷം അന്നു തന്നെ അടുത്തുള്ള സിമെറ്റ് കോളേജുകളിൽ പ്രവേശനത്തിനായി ഹാജരാകണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 4790/2026

date