വിദ്യാർഥികൾക്ക് ദിശാബോധമേകി 'റൂട്ട് ഫൈൻഡർ' കരിയർ സെഷനുകൾ
വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെയും തൊഴിൽ സാധ്യതകളുടെയും പുതിയ വാതായനങ്ങൾ തുറന്ന് കോട്ടയ്ക്കൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘സ്റ്റെപ്സി’ന്റെ ഭാഗമായുള്ള ‘റൂട്ട് ഫൈൻഡർ’ കരിയർ സെഷനുകൾ പുരോഗമിക്കുന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രത്യേക സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥികളുടെ കഴിവുകളും താല്പര്യങ്ങളും തിരിച്ചറിഞ്ഞ് ഭാവിയിലെ പഠന-തൊഴിൽ മേഖലകളിലേക്ക് കൃത്യമായ ദിശാബോധം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കരിയർ സെഷനിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിദ്യാർഥികളുമായി നേരിട്ട് സംവദിച്ചു. അഭിരുചികൾ തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ പഠനവും കരിയറും തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി നടന്ന കരിയർ സെഷനുകൾക്ക് അനസ് അൻവർ ബാബു, ഫെബിൻ ഷാജി, ഗോപൻഗണൻ തുടങ്ങിയവർ നേതൃത്വം നൽകി.
പരിപാടിയിൽ മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ സുബൈർ, വൈസ് പ്രസിഡന്റ് പി.എസ് ലത, പഞ്ചായത്ത് അംഗങ്ങളായ ജുമൈല ഹാരിസ് ഒ.കെ, സൽമ ജാഫർ, ജുവൈരിയ ശിഹാബ്, ടി.വി റാബിയ, സ്കൂൾ പ്രിൻസിപ്പൽ റഷീദ് വട്ടപ്പറമ്പൻ, മാനേജർ ബഷീർ ചോലയിൽ, സ്റ്റെപ്സ് കോ-ഓർഡിനേറ്റർ നാസ്മിൻ കെ.വി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments